ഊർജ്ജകിരൺ റാലിയും ഒപ്പുശേഖരണവുമായി ഗവൺമെന്റ് കോളേജ് ചിറ്റൂർ:
സംസ്ഥാന സർക്കാർ എനർജി മാനേജ്മെന്റ് സെന്ററും
സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടി
ഊർജ്ജ കിരൺ 2022-23 ചിറ്റൂരിൽ നടന്നു. ചിറ്റൂർ നിയോജക മണ്ഡലത്തിനു വേണ്ടി ഗവൺമെന്റ് കോളേജ് ചിറ്റൂരാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജീവിത ശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച ബോധവത്ക്കരണ റാലിയും ഒപ്പുശേഖരണ യജ്ഞവും ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കാര്യാലയത്തിൽ നിന്ന് നൂറോളം എൻ.എസ്.എസ്. വളണ്ടിയർമാർ അണിനിരന്ന കാൽനട റാലി ചിറ്റൂർ ബോയ്സ് സ്കൂളിൽ സമാപിച്ചു. സ്കൂളിൽവെച്ചു ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണ യജ്ഞവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. വി.കെ. അനുരാധ അദ്ധ്യക്ഷയായ ചടങ്ങിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്. ഇ.ബി. ബോർഡ് അംഗവുമായ അഡ്വ. വി. മുരുകദാസ് വിശിഷ്ടാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ, മുഖ്യസംഘാടകയും പരിസ്ഥിതി ക്ലബ് കൺവീനറുമായ കെ.പി. ശരണ്യ., എൻ. എസ്. എസ്. പ്രോഗാം ഓഫീസർ ഡോ.കെ. എം. നിഷാദ്, അദ്ധ്യാപകരായ സി. ജയന്തി, ഡോ. ആർ.റൂബി, പി.വി. അജീഷ്, കെ. പ്രദീഷ് എന്നിവർ നേതൃത്വം നല്കി.