ലഹരിക്കതിരായുള്ള മനുഷ്യശൃംഖല ഇന്ന് കേരളമൊട്ടാകെ സൃഷ്ടിക്കപ്പെടുകയാണല്ലോ ചിറ്റൂർ കോളേജിലെ അധ്യാപക വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തത്തോടുകൂടി ഇന്ന് കൃത്യം 11.30 മണിയോടെ കോളേജിലെ വനജം ഓപ്പൺ ഓഡിറ്റോറിയം മുതൽ അമ്പാട്ടുപാളയം മുനിസിപ്പൽ ഓഫീസ് വരെ വകുപ്പടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും മനുഷ്യ ചങ്ങലയിൽ കണ്ണി ചേരുകയാണ്.ഇതിനോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയ ശേഷം നമ്മൾ പിരിയുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കാൻ അതാത് വകുപ്പ് അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഇടപെടലുകൾ ഉണ്ടാവണം. പ്രസ്തുത പരിപാടിയുടെ വീഡിയോ/ ഫോട്ടോ എന്നിവ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയത്തെ കുറച്ചുകൂടി ഗൗരവത്തോടെ കാണണമെന്ന് ഇതിനാൽ അറിയിക്കുന്നു.
മനുഷ്യ ചങ്ങലയിൽ കണ്ണി ചേരുന്നത് വകുപ്പടിസ്ഥാനത്തിൽ ആയിരിക്കും.
ആരംഭിക്കുന്നത് വനജത്തിൽ നിന്നായിരിക്കും.
താഴെപ്പറയുന്ന ക്രമപ്രകാരം വകുപ്പുകൾ അണിചേരണ്ടുന്നതാണ്.
വകുപ്പ് അധ്യക്ഷന്മാരോ ക്ലാസ് ട്യൂട്ടർമാരോ ഇതിനോട് അനുബന്ധിച്ച് നൽകുന്ന
ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുക്കേണ്ടതും വിദ്യാർത്ഥികൾ ഏറ്റു ചൊല്ലേണ്ടതുമാണ്.