Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

ഊർജ്ജകിരൺ 2022-23

സർക്കാർ എനർജി മാനേജ്മെന്റ് സെന്ററും

സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്ന ഊർജ്ജ സംരക്ഷണ ബോധവത്കരണ ശില്പശാല  

ഊർജ്ജ കിരൺ 2022-23 ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവിത ശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത നിർവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്സൺ എച്ച്. ഹരിത അദ്ധ്യക്ഷയായി. ഇ എം.സി.റിസോഴ്സ് പേഴ്സൺ ജിഷ്ണു. വി. ഫൽഗുണൻ ക്ലാസ്സ് നയിച്ചു. ഇരുപത്തിരണ്ട് വാർഡുകളിൽ നിന്നായി നൂറോളം കുടുംബശ്രീ പ്രവർത്തകരും എൻ.എസ്.എസ്. വളണ്ടിയർമാരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് എൽ. ഇ. ഡി. ബൾബുകൾ വിതരണം ചെയ്തു.

ചിറ്റൂർ നിയോജക മണ്ഡലത്തിനു വേണ്ടി ഗവൺമെന്റ് കോളേജ് ചിറ്റൂരിലെ എൻവിയോൺമെന്റ് ക്ലബ്ലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നഗരസഭയിൽ നടന്ന പരിപാടിയിൽ ഹൃസ്വവിഡിയോ നിർമ്മാണ മത്സരത്തിൽ വിജയികളായവർക്കുള്ള സന്മാനദാനവും നടന്നു. ജി.വി.എച്ച്.എസ്.എസ്. നെന്മാറ, കുമരേഷ് വടവന്നൂർ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ബോധവത്ക്കരണ റാലി, ഒപ്പുശേഖരണ യജ്ഞം, ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എന്നിവ ഇതിനോടകം എൻവിയോൺമെന്റ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പരിപാടിയിൽ എൻവയോൺമെന്റ് ക്ലബ് കൺവീനർ കെ.പി. ശരണ്യ, അദ്ധ്യാപനായ കെ. പ്രദീഷ്, വിദ്യാർത്ഥികളായ വി.വിദ്യ, കെ. ശിവപ്രിയ , എം.സൂര്യ, എസ്.നിത്യ , ചൈതന്യ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

ഊർജ്ജകിരൺ റാലിയും ഒപ്പുശേഖരണവുമായി ഗവൺമെന്റ് കോളേജ് ചിറ്റൂർ:

സംസ്ഥാന സർക്കാർ എനർജി മാനേജ്മെന്റ് സെന്ററും
സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടി
ഊർജ്ജ കിരൺ 2022-23 ചിറ്റൂരിൽ നടന്നു.  ചിറ്റൂർ നിയോജക മണ്ഡലത്തിനു വേണ്ടി ഗവൺമെന്റ് കോളേജ് ചിറ്റൂരാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.  
ജീവിത ശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച ബോധവത്ക്കരണ റാലിയും ഒപ്പുശേഖരണ യജ്ഞവും ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കാര്യാലയത്തിൽ നിന്ന് നൂറോളം എൻ.എസ്.എസ്. വളണ്ടിയർമാർ അണിനിരന്ന കാൽനട റാലി ചിറ്റൂർ ബോയ്സ് സ്കൂളിൽ സമാപിച്ചു. സ്കൂളിൽവെച്ചു ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണ യജ്ഞവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. വി.കെ. അനുരാധ അദ്ധ്യക്ഷയായ ചടങ്ങിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്. ഇ.ബി. ബോർഡ് അംഗവുമായ അഡ്വ. വി. മുരുകദാസ് വിശിഷ്ടാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ, മുഖ്യസംഘാടകയും പരിസ്ഥിതി ക്ലബ് കൺവീനറുമായ കെ.പി. ശരണ്യ., എൻ. എസ്. എസ്. പ്രോഗാം ഓഫീസർ ഡോ.കെ. എം. നിഷാദ്,  അദ്ധ്യാപകരായ സി. ജയന്തി, ഡോ. ആർ.റൂബി, പി.വി. അജീഷ്, കെ. പ്രദീഷ് എന്നിവർ നേതൃത്വം നല്കി.