മലയാള ഭാഷയുടെയും സാഹിത്യത്തിനു വേണ്ടി ആരംഭിച്ച മലയാള ഭാഷാവേദിയുടെ ആഭിമുഖ്യത്തിൽ 2022 – 23 അധ്യയനവർഷത്തിൽ ബഹുമുഖ പരിപാടികൾ നടത്തി. കോളെജിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 17.03.2022ന് അയ്യാ വൈകുണ്ഠസ്വാമി ദിനത്തിൽ ‘നവോത്ഥാനമൂല്യങ്ങളുടെ സമകാലികപ്രസക്തി , എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിൽ വിവിധ ഡിപ്പാർട്ടുമെന്റിൽ നിന്നായി 20 -ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികളായവർക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
മലയാളം ഐക്യവേദിയും മലയാള ഭാഷാവേദിയും സംയുക്തമായി 2022 ജൂൺ 4 ന് പാലക്കാട് ജില്ലാ പ്രവർത്തക സംഗമം നടത്തി. ഐക്യവേദി ജില്ലാ പ്രസിഡന്റ് ശ്രീ രാജന്റെ അധ്യക്ഷതയിൽ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻപ്രസിഡന്റുമായ ശ്രീ വൈശാഖൻ സംഗമം ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി കെ.ഹരികുമാർ, ഓൺലെൻ കൺവീനർ ശ്രീ ഷിജു ആർ. മലയാള വിഭാഗം അധ്യാപിക ഡോ. മഞ്ജു കെ.എന്നിവർ സംസാരിച്ചു. നിരവധി വിദ്യാർത്ഥികളും സ്കൂൾ കേളെജ് അധ്യാപകരും പങ്കു ചേർന്നു.
2022 നവംബർ 1 ന് കേരളപ്പിറവി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. എം.ജി. ഹാളിൽ രാവിലെ 10 ന് സംഗീത വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച കേരള ഗാനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ഡോ. അനുരാധ അധ്യക്ഷയായുള്ള ചടങ്ങിൽ “മാതൃഭാഷ: അറിവും അധികാരവും” എന്ന വിഷയത്തിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളെജിലെ അധ്യാപകനും കവിതാ നിരൂപകനുമായ ഡോ.കെ.റഹാം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മലയാള വിഭാഗം ലിറ്റററി ക്ലബ്ബിന്റെ വായന, മുറി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കലാമത്സരങ്ങളും പുസ്തക പരിചയവും സംഘടിപ്പിച്ചു.
മലയാളം ലിറ്റററി ക്ലബും ഭാഷാവേദിയും സംയുക്തമായി എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ‘ വായനയും വിചാരവും’ എന്ന പേരിൽ പുസ്തക ചർച്ച സംഘട�