Palakkad District - 678104
Monday to Saturday
LGBTQ+ കമ്മ്യൂണിറ്റിക്ക് തുല്യതയും നീതിയും സ്വീകാര്യതയും നേടികൊടുക്കാൻ വേണ്ടി ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ റെയിൻബോ ക്ലബ് തുടങ്ങുന്നു. കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു ക്വീർ ക്ലബ് രൂപീകരിക്കുന്നത്. നാളെ വനജത്തിൽ വെച്ച് പ്രമുഖ ക്വീർ ആക്ടിവിസ്റ്റായ അനഘ് ഉദ്ഘാടനം ചെയ്യുന്നു. LGBTQ+ കമ്മ്യൂണിറ്റിക്ക് സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ഇടം സൃഷ്ടിക്കുക എന്നതാണ് ക്ലബ് കൊണ്ട് ലക്ഷ്യമിടുന്നത്
പാലക്കാട് ജില്ലാ പഞ്ചായത്തും, ഗവ ചിറ്റൂർ കോളേജ് റെയിൻബോ ക്ളബ്ബും, കോളേജ് യൂണിയനും, നീതി കലക്റ്റീവും, മറ്റു സർക്കാർ വകുപ്പുകളും ചേർന്ന് ജില്ലയെ കൂടുതൽ മഴവിൽ സൗഹാർദവും, സുരക്ഷിതവുമാക്കാനും , മഴവിൽ സമൂഹത്തിന് ഐക്യദാർഢ്യ പ്രഖ്യാപിക്കുവാനും ആയുള്ള പരിപാടിയിലേക്ക് താങ്കളെ ക്ഷണിക്കുന്നു. രജിസ്റ്റർ ചെയ്യുക.
COME OUT PALAKKAD : TOWARDS MAKING INCLUSIVE PLACES
https://surveyheart.com/form/65c8b2ce8edb45461002c30a
Shared from “surveyheart.com”
ചിറ്റൂർ ഗവണ്മെന്റ് കോളേജിലെ റെയിൻബോ ക്ലബ്ബിന്റെയും, കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തിൽ, ജില്ലാ പഞ്ചായത്തിന്റെയും നീതി കളക്ടിവിന്റെയും സഹകരണത്തോടുകൂടി, പാലക്കാട് ജില്ലയിലെ കലാലയങ്ങളിലെ വിദ്യാർത്ഥികളെ അണിനിരത്തി കൊണ്ട് മഴവിൽ സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കേരളത്തിൽ ആദ്യമായി ഒരു ക്യാമ്പസ്സിൽ ആരംഭിച്ച റെയിൻബോ ക്ലബ് ചിറ്റൂർ കോളേജിലേതാണെന്നിരിക്കെ, കേരളത്തിനൊട്ടാകെ മാതൃക എന്ന നിലയിലാണ് ഈ കാമ്പസ് ചരിത്രത്തിന്റെ ഭാഗമാവാൻ യുവതയെ ക്ഷണിക്കുന്നത്.
ലൈംഗീക ന്യൂനപക്ഷ വിഭാഗത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയും , ദൃശ്യപരതക്കു വേണ്ടിയും ഒരു ക്യാമ്പസ്, ജില്ലയിലെ മറ്റു കാമ്പസുകളെ കൂടി ഉൾപ്പെടുത്തി, പാലക്കാട് ജില്ലയെ കൂടുതൽ മഴവിൽ സൗഹാർദം ആക്കുന്നതിനായി ആഹ്വാനം ചെയ്തു കൊണ്ട് നടത്തുന്ന കേരളത്തിലെ ആദ്യത്തെ പരിപാടിയാണിത്. ഫെബ്രുവരി 16 ന് പാലക്കാട് കോട്ടമൈതാനിയിൽ വച്ചു നടക്കുന്ന COME OUT, PALAKKAD: TOWARDS MAKING INCLUSIVE PLACES എന്ന പരിപാടി ഗ്രാഫിറ്റിയും , സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്നതാണ്.
ഒരു ജില്ലയെ മുഴുവൻ സുരക്ഷിത ഇടമായി പ്രഖ്യാപിക്കുന്ന ഈ പരിപാടിക്ക് ചിറ്റൂർ കോളേജ് പ്രിൻസിപ്പൽ ഡോ.രജി. ടി, റെയിൻബോ ക്ലബ്ബ് സ്റ്റാഫ് കൺവീനർ ഡോ. ആരതി അശോക്, സ്റ്റുഡന്റ് കൺവീനർ അഭിമന്യു ടി, കോളേജ് യൂണിയൻ ചെയർമാൻ സുജിത്ത്. വി. ടി, ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശു ക്ഷേമ വകുപ്പ്, ശിശു സംരക്ഷണ വകുപ്പ് തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു.
പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ ഹൃദയ പൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
Fb page : https://www.facebook.com/profile.php?id=61555931995059&mibextid=ZbWKwL
Insta page : https://www.instagram.com/come_out_palakkad
പാലക്കാട് ഗവ. ചിറ്റൂർ കോളേജിന്റെ ചരിത്രനാൾവഴികളിൽ ആദ്യമായി Queer, LGBTQ സൗഹൃദസമൂഹത്തിനായി സ്ഥാപിതമായ പാലക്കാട് ഗവ :കോളേജ് ചിറ്റൂരിലെ Rainbow Club ഉം, കോളേജ് യൂണിയനും അതുപോലെ തന്നെ ജില്ലാ പഞ്ചായത്തും, അതിനു കീഴിലെ വകുപ്പുകളും,നീതി കളക്റ്റീവ് സംഘടനയും,സംയുക്തമായികൊണ്ട് Queer visibility ക്കായി “യുവത്വം മഴവില്ലിനൊപ്പം “എന്നപേരിൽ ഒരു ഗ്രാഫിറ്റി കോട്ടമൈതാനത്ത് വച്ച് നടത്തുന്നുണ്ട്ത.Feb 16 തീയതി നടക്കുന്ന പരിപാടിക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
https://www.instagram.com/reel/C3Sn3gvRawL/?igsh=MTc4MmM1YmI2Ng==
കൂടുതൽ വിവരങ്ങൾക്ക് :
Sujith VT – 89437 49846
Ayana Ravi – 7907015467
Gayathri – 90721 50865
Abhimanyu – 85909 16816
13/2/2024 “Come out Palakkad, യുവത്വം മഴവില്ലിനൊപ്പം ” എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള രണ്ടാംദിന ചർച്ച “Why Queer Politics is Important? ” എന്ന വിഷയത്തിൽ നടത്തുന്നു…പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
https://www.instagram.com/p/C3P0t0xR6Pc/?igsh=MTc4MmM1YmI2Ng==