*പ്രിയപ്പെട്ടവരെ,*
ഈ വരുന്ന *മാർച്ച് പത്താം തിയ്യതി (വ്യാഴം)* നമ്മുടെ കലാലയത്തിൽ വെച്ച് ഒരു *കവിതാ രചന ശില്പശാല* സംഘടിപ്പിക്കുന്നു. *പ്രസിദ്ധ കവി മുരളി മങ്കര ശില്പശാല ഉദ്ഘാടനം നിർവഹിക്കും.*
എഴുത്തുകാരനും അദ്ധ്യാപകനുമായ *ശ്രീ. ബാലു പുളിനെല്ലി* നയിക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുവാൻ, കവിതയുടെ മേഖലയിൽ താല്പര്യമുള്ള ഇരുപത് വിദ്യാർഥികൾക്കാണ് അവസരം. അതിനാൽ ഓരോ വകുപ്പിൽ നിന്നും ഈ പരിപാടിയിലേക്ക് വിദ്യാർഥികളെ ഉൾപ്പെടുത്താനുള്ള ശ്രമം ബന്ധപ്പെട്ട മേധാവി/അധ്യാപകരിൽ നിന്നും ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു.
*പരിപാടിയുടെ ഭാഗമായി അന്നേ ദിവസം കവിതാ പാരായണ മത്സരവും സംഘടിപ്പിക്കുന്നു*. ആ മത്സരത്തിലേക്കും താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തുവാനുള്ള ശ്രദ്ധയുണ്ടാവണമെന്നുകൂടി അറിയിക്കുന്നു.
* താൽപ്പര്യമുള്ള വിദ്യാർത്ഥികളോട് *ഒൻപതാം തിയ്യതിക്ക് മുൻപ് 9745034307* എന്ന നമ്പറിൽ ബന്ധപ്പെടാൻ അറിയിക്കുക.
* ശിൽപശാലയിൽ പങ്കെടുക്കുന്നവർ കവിതാ പാരായണ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല
* കവിതാ പാരായണ മത്സരത്തിലെ മത്സരാർത്ഥികൾക്കുള്ള അവതരണ സമയ പരിധി, പരമാവധി 10 മിനുറ്റ് ആയിരിക്കും.
പ്രദീഷ് കുഞ്ചു
*പബ്ലിക് റിലേഷൻസ് ഓഫീസർ*





Refer To The Link Below :
https://drive.google.com/file/d/1NKlDZ9xoLO-r6XwN2UZqC2Ukx5thcMwS/view?usp=sharing