ചരിത്രപരമായ ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന്റെ പലപ്പോഴും അവഗണിക്കപ്പെട്ടതും എന്നാൽ ആഴത്തിലുള്ളതുമായ സ്വാധീനം പര്യവേക്ഷണം ചെയ്യുവാനുള്ള ഒരു എളിയ ശ്രമം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് . പുരാതന നാഗരികതകൾ മുതൽ ആധുനിക സമൂഹങ്ങൾ വരെ, ശാസ്ത്ര മുന്നേറ്റങ്ങളും ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ പലപ്പോഴും നമ്മൾ അവഗണിക്കാറാണ് പതിവ് . ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങൾ സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയതും, രാഷ്ട്രീയധികാരങ്ങളുടെ ചലനാത്മകതയെ സ്വാധീനിച്ചതും, നമ്മുടെ കൂട്ടായ ഭൂതകാലത്തിന്റെ താളുകളിൽ മായാത്ത മുദ്ര പതിപ്പിച്ചതും എങ്ങനെയെന്ന് കണ്ടെത്താനുള്ള ഈ യാത്രയിൽ താല്പര്യമുള്ളവർക്ക് ഒപ്പം ചേരാം