YOUNG INNOVATORS PROGRAM




*യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ഐഡിയ ഫെസ്റ്റിന് തുടക്കമായി*
ചിറ്റൂർ: കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടിയായ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ( YIP) ന്റെ ചിറ്റൂർ നിയോജകമണ്ഡലം ഐഡിയ രജിസ്ട്രേഷൻ ക്യാമ്പയിൻ (ഐഡിയ ഫെസ്റ്റ്), ചിറ്റൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് വെള്ളിയാഴ്ച 23- 06- 2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഇന്നത്തെ കുട്ടികളിലെ ചോദ്യങ്ങൾ ചോദിക്കുന്ന പ്രവണതയെ പ്രശംസിക്കുകയും കൂടാതെ പഠനത്തോടൊപ്പം ഉള്ള സംരംഭക തിന്റെ പ്രാധാന്യവും അതിനുള്ള മികച്ച ഉദാഹരണങ്ങൾ ആയിട്ടുള്ളവരെയും പ്രതിപാദിച്ചു.കൂടാതെ സാങ്കേതികവിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുന്നതിനും അതിൻറെ സാമൂഹിക രൂപീകരണത്തിനു വഴിയൊരുക്കുന്നതിനുമായ പുത്തൻ ആശയങ്ങൾ ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കുന്നതിനുമായിട്ടാണ് വൈഐസി ലക്ഷ്യമിടുന്നതെന്നും കൂടാതെ കൃഷി, ബിസിനസ്, സഹായ സാങ്കേതികവിദ്യ തുടങ്ങിയ 22 ആശയങ്ങളിൽ വിദ്യാർത്ഥികൾക്ക് അവരുടെ മനസ്സിലുള്ള നൂതന ആശയം ,ഒരു ഉൽപ്പന്നം അല്ലെങ്കിൽ വിവിധ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ആരംഭിച്ചിട്ടുള്ള ഈ പ്രോഗ്രാമിൽ കുട്ടികൾക്ക് അവരുടെ ആശയങ്ങൾ സമർപ്പിക്കാവുന്നതാണ് എന്നെല്ലാം അദ്ദേഹം പ്രസംഗിച്ചു.
ഈ പരിപാടിയിൽ ഡോ. കെ. ബേബി (പ്രിൻസിപ്പൽ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് ചിറ്റൂർ) സ്വാഗതം അറിയിച്ചു. തുടർന്ന് കെ-ഡിസ്ക് പാലക്കാട് ജില്ലാ ഓഫീസർ കിരൺ ദേവ് എം. വൈഐപി യുടെ ആശയ അവതരണം നടത്തി,അതിനുശേഷം ശിവകുമാർ എം. (വൈസ് ചെയർമാൻ ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി) ൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ. സുരേഷ് കുമാർ കെ. എ. (വൈഐപി നോഡൽ ഓഫീസർ ഗവൺമെൻറ് കോളേജ് ചിറ്റൂർ) കൃതജ്ഞതയും ശ്രീ. എം. മുകേഷ് (കോളേജ് വാർഡ് കൗൺസിലർ ചിറ്റൂർ തത്തമംഗലം നഗരസഭ),ഡോ.സുരേഷ് വി. ( വൈഐപി ജില്ല കോഡിനേറ്റർ,അസിസ്റ്റന്റ് പ്രൊഫസർ വിക്ടോറിയ കോളേജ്),ഡോ. റെജി ടി. (വൈസ് പ്രിൻസിപ്പൽ ചിറ്റൂർ കോളേജ്),ശ്രീ.വിജയകൃഷ്ണൻ എം. വി. (കോഡിനേറ്റർ ഐക്യുസി ഗവൺമെൻറ് കോളേജ് ചിറ്റൂർ) എന്നിവർ ആശംസയും അറിയിച്ചു.





